---
title: "ഓവല്‍ ത്രില്ലര്‍, ഇംഗ്ലണ്ടിനെ എറിഞ്ഞിട്ട് സിറാജും പ്രസിദ്ധും ; 6 റണ്‍സിന്‍റെ നാടകീയ ജയവുമായി പരമ്പര സമനിലയാക്കി ഇന്ത്യ"
english_title: "Oval thriller, Siraj and Prasad toss England; India level series with dramatic 6-run win"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/306465/Oval thriller, Siraj and Prasad toss England; India level series with dramatic 6-run win"
published_at: "2025-08-04T17:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68909c06e24ac_1000826003.jpg"
keywords: []
---

# ഓവല്‍ ത്രില്ലര്‍, ഇംഗ്ലണ്ടിനെ എറിഞ്ഞിട്ട് സിറാജും പ്രസിദ്ധും ; 6 റണ്‍സിന്‍റെ നാടകീയ ജയവുമായി പരമ്പര സമനിലയാക്കി ഇന്ത്യ

> **Lead Summary:** ഇംഗ്ലണ്ടിനെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റില്‍ ആറ് റണ്‍സിന്‍റെ നാടകീയ ജയവുമായി ഇന്ത്യ അഞ്ച് മത്സര പരമ്പര സമനിലയാക്കി. അവസാന ദിനം നാലു വിക്കറ്റ് ശേഷിക്കെ ജയത്തിലേക്ക് 35 റണ്‍സായിരുന്നു ഇംഗ്ലണ്ടിന് വേണ്ടിയിരുന്നത്.

## Article Content

ഇംഗ്ലണ്ടിനെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റില്‍ ആറ് റണ്‍സിന്‍റെ നാടകീയ ജയവുമായി ഇന്ത്യ അഞ്ച് മത്സര പരമ്പര സമനിലയാക്കി. അവസാന ദിനം നാലു വിക്കറ്റ് ശേഷിക്കെ ജയത്തിലേക്ക് 35 റണ്‍സായിരുന്നു ഇംഗ്ലണ്ടിന് വേണ്ടിയിരുന്നത്.

എന്നാല്‍ അഞ്ച് വിക്കറ്റെടുത്ത മുഹമ്മദ് സിറാജും നാലു വിക്കറ്റെടുത്ത പ്രസിദ്ധ് കൃഷ്ണയും ചേര്‍ന്ന് ഒമ്പത് ഓവറില്‍ ഇംഗ്ലണ്ടിന്‍റെ ശേഷിക്കുന്ന വിക്കറ്റുകള്‍ എറിഞ്ഞിട്ട് ഇന്ത്യക്ക് അവിസ്മരണീയ വിജയം സമ്മാനിച്ചു.

കൈക്ക് പരിക്കേറ്റ ക്രിസ് വോക്സ് ബാറ്റിംഗിനിറങ്ങിയെങ്കിലും ഇന്ത്യൻ ജയം തടയാനായില്ല. ഇന്ത്യക്ക് വേണ്ടി സിറാജ് 104 റണ്‍സിന് അഞ്ച് വിക്കറ്റെടുത്തപ്പോള്‍ പ്രസിദ്ധ് കൃഷ്ണ 126 റണ്‍സിന് നാലു വിക്കറ്റെടുത്തു.

*സ്കോര്‍:* ഇന്ത്യ 224, 396, ഇംഗ്ലണ്ട് 247, 367.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/306465/Oval thriller, Siraj and Prasad toss England; India level series with dramatic 6-run win)